ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി എന്നിവര്‍ നയിക്കുന്ന ഇരട്ടതായമ്പക. 26ന് വൈകുന്നേരം കോട്ടക്കല്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ തായമ്പക, പാഞ്ചാരിമേളം, രാത്രി 9.30ന് ഗാനമേള. 27ന് രാത്രി 9.30ന് മജീഷ് കാരയാടും സംഘവും അവതരിപ്പിക്കുന്ന ഫോക്ബാന്റ്, 28ന് വൈകീട്ട് കെ.എം.പി ഭദ്ര അവതരിപ്പിക്കുന്ന സോപാന സംഗീതം, 29ന് വൈകീട്ട് അക്ഷരശ്ലോക സദസ്സ്, ഭക്തിഗാനസുധ, കലാമണ്ഡലം അരവിന്ദ് കൃഷ്ണ, കലാമണ്ഡലം അലന്‍ഷ ഷൈജു, കലാമണ്ഡലം അഭിരാം അജയന്‍ എന്നിവരുടെ തൃത്തായമ്പക. 30ന് രാത്രി 9.30ന് മ്യൂസിക്കല്‍ ഫ്യൂഷന്‍. 31ന് വൈകീട്ട് അഞ്ചിന് എല്‍.ഗിരീഷ് കുമാര്‍ ഇരിങ്ങാലക്കുടയുടെ പ്രഭാഷണം, 6.45ന് പനമണ്ണ ശശിമാരാര്‍, ശുകപുരം മന്‍ജിത്ത് എന്നിവരുടെ ഇരട്ടതായമ്പക. ജനുവരി ഒന്നിന് വൈകീട്ട് കളരിപ്പയറ്റ്, നൃത്ത പരിപാടി. രണ്ടിന് കൊങ്ങന്നൂര്‍ കലാക്ഷേത്രത്തിന്റെ നൃത്ത പരിപാടി.
മൂന്നിന് വൈകീട്ട് ഉത്സവത്തിന് കൊടിയേറ്റം. നാലിന് രാവിലെ 11ന് ചാക്യാര്‍കൂത്ത്, വൈകീട്ട് കാഴ്ചശീവേലി, തായമ്പക. അഞ്ചിന് ചെറിയ വിളക്ക്, രാവിലെയും വൈകീട്ടും കാഴ്ച ശീവേലി, ഓട്ടന്‍തുളളല്‍, കൂത്ത്, വൈകീട്ട് ആശാസുരേഷിന്റെ സോപാന സംഗീതം. ആറിന് വലിയ വിളക്ക്, രാവിലെ ഉത്സവ ബലി, ഓട്ടന്‍തുള്ളല്‍, വൈകീട്ട് കാഴ്ചശീവേലി, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നിവരുടെ ഇരട്ടതായമ്പക. ഏഴിന് പളളിവേട്ട. രാവിലെയും വൈകീട്ടും കാഴ്ചശീവേലി, ഓട്ടൻതുള്ളല്‍, ഇളനീര്‍ക്കുല വരവ്, പാണ്ടിമേളം. എട്ടിന് ആറാട്ട്. രാവില ഇളനീര്‍ അഭിഷേകം, കൂത്ത്, നിലക്കളി, കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നുളള എഴുന്നള്ളത്ത്,പാണ്ടിമേളം,വര്‍ഷത്തിലൊരിക്കലുളള പടിഞ്ഞാറെ നടതുറന്നുളള ദര്‍ശനം. ചിങ്ങപുരം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും.






