കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

/

 

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും വേസ്റ്റ് കേബിളിനും തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് ASTO മജീദ് എം ന്റെ നേതൃത്വത്തിൽ എത്തുകയും അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണക്കുകയും ചെയ്തു.ഓഫീസർമാരായ നിധിപ്രസാദി ഇ എം, സാരംഗ്,ഷാജു കെ, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.