ശ്രീ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവം 2025 ഡിസംബർ 20 മുതൽ 27 വരെ. 2025 ഡിസംബർ 20 വൈകീട്ട് ശുദ്ധിക്രിയകൾ, ആചാര്യ വരണം
ഡിസംബർ 21 കാലത്ത് 7 മണിക്ക് മഹാമൃത്യുഞ്ജയ ഹോമം. വൈകീട്ട് 3 മണിക്ക് കൃഷ്ണ വർണ്ണം (എൽ പി, യു പി എച്ച് എസ് വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം ) വിഷയം കൃഷ്ണ സങ്കല്പം.
ഡിസംബർ 22ന് കാലത്ത് മഹാഗണപതി ഹോമം, രാവിലെ 7.30ന് കലവറ നിറക്കൽ, വൈകിട്ട് 6.30ന് :പൂജനീയ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം. തുടർന്ന് സരിഗമ മ്യൂസിക് കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തിഗാനമേള.
ഡിസംബർ 23ന് വൈകിട്ട് 6. 30 മുതൽ സിന്ദൂരസന്ധ്യ, കൈകൊട്ടിക്കളി. ഡിസംബർ 24 വൈകീട്ട് 6 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭൻ നയിക്കുന്ന പഞ്ചാരിമേളം. വൈകിട്ട് 7.30ന് ശ്രീ പ്രവീൺ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന അയ്യപ്പന് കോമരത്തോട് കൂടിയ വിളക്ക്
ഡിസംബർ 25ന് വൈകിട്ട് 6.30 മുതൽ നടന സന്ധ്യ, കരോക്കെ ഗാനമേള.
ഡിസംബർ 26 വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം, സമ്മാനദാനം, അനുമോദന സദസ്സ്
ഉദ്ഘാടനം. R K (AIR ഫെയിം). രാത്രി 8 മണിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തോട് കൂടി പള്ളിവേട്ട.
ഡിസംബർ 27 കാലത്ത് ആറാട്ടു ബലി. രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ കുളിച്ചാറാട്ട്, മടക്കെഴുന്നള്ളിപ്പ് കൊടിയിറക്കൽ. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ആറാട്ടു സദ്യ.







