മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം: കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കൊയിലാണ്ടിയിൽ ഐഎൻടിയുസി പ്രതിഷേധം

/

 

കൊയിലാണ്ടി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിയുടെ പേര് മാറ്റുകയും കേന്ദ്ര സർക്കാർ വിഹിതം വെട്ടിക്കുറച്ചും
പദ്ധതിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട്  കോഴിക്കോട് ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ ജനറൽ സെക്രട്ടറി കാര്യാട്ട് ഗോപാലൻ സ്വാഗതവും റഷീദ് പുളിയഞ്ചേരി അധ്യക്ഷതയും വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വി പി സുധാകരൻ, അരുൺ മണമൽ, പി വി വേണുഗോപാൽ, മനോജ് പയറ്റുവളപ്പിൽ, ,
പി രാഘവൻ, കെ പി രാജൻ, അനിൽകുമാർ പള്ളിക്കര, ദിനേശൻ പുളിങ്കുളങ്ങര, നിഷ പയറ്റുവളപ്പിൽ, മൈഥിലി സോമൻ രജീഷ് കളത്തിൽ, ഹാഷിം എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബിഗ് ബോസ് താരം അറസ്റ്റിൽ

Next Story

നടേരി മാതോനത്തിൽ (രാരങ്കണ്ടി ) കല്യാണി അന്തരിച്ചു

Latest from Koyilandy

പി.ആർ.നമ്പ്യാർ സ്മാരക പുരസ്കാരം എം.സി നാരായണൻ നമ്പ്യാർക്ക്

. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സമുന്നതനായകമ്യൂണിസ്റ്റ് നേതാവും അദ്ധ്യാപക പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവും എഴുത്തുകാരനും പത്രപ്രവർത്തകനും വാഗ്മിയുമായിരുന്ന പി.ആർ. നമ്പ്യാരുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ