കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ കോളേജിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഡിസംബർ 16,17 തീയതികളിൽ

/

 കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ കോളേജിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഡിസംബർ 16-17 തീയതികളിൽനടക്കും. കോളേജിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഭൗതികശാസ്ത്ര വിഭാഗമാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ ആയ പ്രൊഫസർ ജിൻ ജോസ് ആണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുന്നത്.

ഹൈബ്രിഡ് മോഡിൽ നടക്കുന്ന കോൺഫറൻസിൽ താൽടെക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർ ഒലിവർ ജാർവിക് മുഖ്യ പ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ ഷാജി സിവി അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ ജ്യോതിലാൽ ഐ എ എസ്, ഹൈഡ്രജൻ ഊർജ ഗവേഷണത്തിൽ മുൻനിരയിൽ നിൽക്കുന്ന ഗ്രോണിൻജെൻ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ളഡോ അരവിന്ദ് പി വി, വൈസ് പ്രിൻസിപ്പൽ ഡോ. അൻവർ സാദത്ത്,ഐ ക്യൂ എ സി കൺവീനർ ഡോ സുബീഷ്, 

 എന്നിവർ ആശംസകൾ അർപ്പിക്കും. യോഗത്തിൽ കോൺഫറൻസ് കൺവീനർ ഡോ സുനിത എ പി സ്വാഗതമാശംസിക്കും .

രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ യുകെയിലെ എഡിൻബർ നേപ്പിയർ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അസോസിയേറ്റ് പ്രൊഫസർ ഡോ. ലിബു മഞ്ഞക്കൽ, തായ്വാൻ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രൊഫ. രാജൻ ജോസ്, ഡബ്ലിൻ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ. ആനന്ദ്, നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ നിന്നും ചീഫ് സയൻ്റിസ്റ്റ് ഡോ. ശ്രീകുമാർ, കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ. അനീഷ് പി എം, കുസാറ്റ് ഫോട്ടോണിക്സ് വിഭാഗത്തിൽ നിന്നും ഡോ. സജി കെജെ, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഡോ. ലിബു അലക്സാണ്ടർ , 

വ്യവസായ മേഖലയിൽ നിന്നും ഡോ നിവാസ് രാജൻ, റഫീഖ് മാവൂർ, എൻജിനീയറിങ് മേഖലയിൽ നിന്നും ഡോ ശ്രീകാന്ത്, ഡോ ബിജു എന്നിവർ വിവിധ സെഷനുകൾ നയിക്കും.

കോൺഫറൻസിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഗവേഷകൾ ഹൈബ്രിഡ് രീതിയിൽ പ്രബന്ധങ്ങൾ, പോസ്റ്ററുകൾ എന്നിവ അവതരിപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Koyilandy

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 21 മുതൽ 28 വരെ

കുറുവങ്ങാട്, ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, 2025 ഡിസംബർ 21 ഞായറാഴ്ച മുതൽ ,

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1 കാർഡിയോളജി വിഭാഗം ഡോ :