കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ബി ജെ പി സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന ആരോപണം ജനം തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പലപ്പോഴും കേരളം തയ്യാറാവുന്നില്ല. പി എം ശ്രീ അടക്കമുള്ള പല പദ്ധതികളിലും കേരളം ഒപ്പുവെക്കാൻ തയ്യാറാവുന്നില്ല. കേരളത്തിലെ പട്ടിണി മാറ്റിയത് മോഡി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് ബി ജെപി പ്രസിഡൻ്റ് വിജയൻ എളാട്ടേരി അധ്യക്ഷനായിരുന്നു. ബിജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽകൃഷ്ണൻ, കെ.കെ. വൈശാഖ്, വി.സി. ബിനീഷ്, അഡ്വ. വി.സത്യൻ ,ജയകുമാർ, അഭിലാഷ് പോത്തല, ജി.പ്രശോഭ് ,സച്ചിൻ എന്നിവർ സംസാരിച്ചു. നന്ദിയും പറഞ്ഞു.
പ്രകടനപത്രിക പ്രകാശനവും നടന്നു.





