മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു

/

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ബിജെപിയിലേക്ക് അംഗത്വമെടുത്ത് എത്തുന്ന പ്രവണത ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ബിജെപിയെ ജനങ്ങൾ കൂടുതൽ ഏറ്റെടുക്കുന്ന ഘട്ടമായിരിക്കുമെന്നും രാജ്യത്തെ രക്ഷിക്കാൻ കഴിയുന്ന ഏക ശക്തി ബിജെപിയാണെന്നും പ്രഫുൽ കൃഷ്ണ അഭിപ്രായപ്പെട്ടു.

ജലജീവൻ പദ്ധതി സംസ്ഥാനത്ത് പാതിവഴിയിൽ നിൽക്കുന്ന സാഹചര്യം അദ്ദേഹം വിമർശിച്ചു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേർന്ന് നടപ്പിലാക്കേണ്ട പദ്ധതിയാണിത് എന്നതിനാൽ കേന്ദ്ര സർക്കാർ തന്റെ വിഹിതം പൂർണമായി നൽകിയിട്ടും കേരള സർക്കാർ അത് പ്രായോഗികമാക്കാതെ നിൽക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തിന്റെ 70 വയസിന് മുകളിലുള്ളവർക്ക് ഇൻഷുറൻസ് പദ്ധതി, പി.എം. ശ്രീ, ആറുവരി പാത തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ പാലക്കാട് എംഎൽഎയുടെ കൈവശമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കാൻ പൊലും കോൺগ্রസിന് കഴിയാത്ത ദയനീയാവസ്ഥയാണെന്നും പ്രഫുൽ കൃഷ്ണ വിമർശിച്ചു.

സംഗമത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. വി. സത്യൻ, ടി. കെ. പത്മനാഭൻ, മോഹനൻ മാസ്റ്റർ, ശ്രീഹരി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ശോഭ, ജയസുധ, ബ്ലോക്ക് പഞ്ചായത്ത്ത്സ്ഥാനാർത്ഥികളായ നെല്ലിമഠം ബാലകൃഷ്ണൻ, സുനിൽ മാസ്റ്റർ, കുമാരൻ എന്നിവർ പ്രസംഗിച്ചു.

ബിജെപി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് മഠത്തിൽ നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ മാസ്റ്റർ സ്വാഗതവും സ്മിനു രാജ് നന്ദിയും രേഖപ്പെടുത്തി. സ്ഥാനാർഥികൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

Next Story

എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.