അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മുനീർ കുളങ്ങര അധ്യക്ഷത വഹിച്ചു. ദേവൻ പടന്നയിൽ, കെ.പി രാമചന്ദ്രൻ , ഇ.കെ ബാലകൃഷ്ണൻ, രമേശൻ മനത്താനത്ത്, ടി.യു സൈനുദ്ദീൻ, ശശി ഊട്ടേരി , സ്ഥാനാർത്ഥികളായ ആദിൽ മുണ്ടിയത്ത്, മുഹമ്മദ് ഷാ , നിഷ കെ മരുതേരി കുറ്റി , രാമകൃഷ്ണൻ മരുതേരി കുറ്റി , രാമകൃഷ്ണൻ വട്ടകണ്ടി, മുഹമ്മദ് കോട്ടിയാടി സംസാരിച്ചു.
