മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നടക്കും. ഡിസംബർ നാലിനാണ് തൃക്കാർത്തിക. നിത്യവും വിശേഷാൽ പൂജകളും, തായമ്പകയും, സഹസ്രനാമജപവും ഭജനാമൃതവും അരങ്ങേറും. വൈകുന്നേരം കാർത്തിക വിളക്ക് തെളിയിക്കും. 28 ന് വൈകുന്നേരം ഏഴ് മണിക്ക് ഭക്തി ഗാനാമൃതം 29 ന് ഭക്തിഗാനമേള.
30ന് ഭക്തിഗാനമേള. ഡിസംബർ 1 നും 2 നും വൈകുന്നേരം പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ അരങ്ങേറും. മൂന്നിന് വൈകുന്നേരം 7 മണിക്ക് നാടകം ‘മിഠായി തെരുവ്’ . നാലിന് വൈകുന്നേരം 7 മണിക്ക് നാടൻ പാട്ട് വടക്കൻ പെരുമ. ഉച്ചക്ക് വിശേഷാൽ തൃക്കാർത്തിക. പ്രസാദസദ്യ, വൈകീട്ട് തൃക്കാർത്തിക വിളക്ക്.







