കൊയിലാണ്ടിയിലെ വാഹനാപകടം; പുന്നാട് സ്വദേശിനി മരിച്ചു

/

 

ഇന്നു രാവിലെ കൊയിലാണ്ടിയിൽ  കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ പാർവ്വതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ്.

കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി രമണി, ഇവരുടെ മകൻ സരിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർതൃസഹോദരിയായ രമണിയുടെ ചികിത്സാവശ്യാർത്ഥം കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്:പന്നിയോടൻ ശ്രീധരൻ. മക്കൾ: ശ്രീജേഷ് (ബിസിനസ്സ്, ബംഗലുരു), മഹിമ മരുമക്കൾ: പ്രജീഷ്(എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശ്ശൂർ). സഹോദരങ്ങൾ: ദാമോധരൻ (വിമുക്ത ഭടൻ), നാരായണൻ, ഗോവിന്ദൻ ,രാഘവൻ, ശങ്കരൻ, ജനാർദ്ദനൻ, ലക്ഷ്മണൻ.

കോഴിക്കോട് മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് നാട്ടിലെത്തിച്ച ശേഷം രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Leave a Reply

Your email address will not be published.

Previous Story

മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

Next Story

ഡിസംബർ 9, 11, 13 തീയതികളിൽ മദ്യനിരോധനം

Latest from Koyilandy

പൊയിൽക്കാവിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം വൻ ഗതാഗത കുരുക്ക്

  കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am

കൊയിലാണ്ടി പന്തലായനി മംഗലശ്ശേരി പത്മിനി അമ്മ അന്തരിച്ചു

കൊയിലാണ്ടി പന്തലായനി മംഗലശ്ശേരി പത്മിനി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കൊട്ടിലകത്ത് ഗോപാലൻ നായർ (കൊല്ലം) മകൾ നിർമ്മല. മരുമകൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു. കെ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. മുംതാസ് MBBS, MD, DVL ചാർജ്ജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. മുംതാസ് MBBS, MD, DVL ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ ശനിയാഴ്ചയും രാവിലെ