കൊയിലാണ്ടി: ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡൻ്റ് പി .രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ദിനേശ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന എച്ച്എസ്എസ്ടിഎ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ. പി അനിൽകുമാറിന് യാത്രയയപ്പ് നൽകി. മേഖലാ സെക്രട്ടറി ശൈലജ, പി മുജീബ് റഹ്മാൻ, കെ.എ.അഫ്സൽ , സി. ശ്രീനാഥ്, പി.കെ.ഫൗസിയ , കെ.വി. ഷിബു, സിബി ജോസഫ്,സി .കെ അനിൽ കുമാർ, പി.സി.ഹാജറ , എ.കെ.ഷിംന , മനോജ് ചന്ദ്രശേഖർ , കെ.വി. സജീവൻ എന്നിവർ സംസാരിച്ചു. . ഭാരവാഹികൾ : ഇ. ശൈലജ (പ്രസിഡൻ്റ് ) കെ.ദിനേശ് ( സെക്രട്ടറി), യു.പി. പ്രേംജിത്ത് (ട്രഷറർ)







