കൊയിലാണ്ടി ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

/

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡി.ഡി.ഇ അറിയിച്ചു. നവംബർ 28 വരെ അഞ്ചുദിവസങ്ങളിലായി കലോത്സവം പുരോഗമിക്കുന്നു. നവംബർ 24-ന് രചനാ മത്സരങ്ങൾ പൂർത്തിയായപ്പോൾ, 25-ന് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു. നാളെ ഒപ്പന, സ്കിറ്റ്, സംഘനൃത്തം, കഥകളി, നാടോടിനൃത്തം, കോൽക്കളി, കുച്ചുപ്പുടി, നാടകം, ചെണ്ടവാദ്യം, ഇരുളനൃത്തം, സംഘഗാനം എന്നിവ ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ നടക്കും.

Leave a Reply

Your email address will not be published.