കൊയിലാണ്ടി: ചേലിയ ശബരിമല അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവത്തിന് നവംബര്‍ 27ന് തുടക്കമാകും. രാവിലെ ഗണപതിഹോമം,ലളിതാ സഹസ്രനാമാര്‍ച്ചന. വൈകിട്ട് മണലില്‍ തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്നും ആലങ്ങാട്ട് ക്ഷേത്രത്തില്‍ ഒരുക്കിയ അയ്യപ്പ സത്ര യജ്ഞ വേദിയിലേക്ക് താലപ്പൊലി,വിഗ്രഹ രഥഘോഷയാത്ര. തൃശ്ശൂര്‍ നെടുമ്പാള്‍ വിവേകാനന്ദ ശാസ്താംപാട്ട് സംഘം അവതരിപ്പിക്കുന്ന അയ്യപ്പന്‍ പാട്ട്. 27 മുതല്‍ 30 വരെ യജ്ഞാചാര്യന്‍ താഴൂര്‍ ജയന്‍ നയിക്കുന്ന അയ്യപ്പ ഭാഗവത സത്രം.
28ന് വൈകിട്ട് സംഗീതജ്ഞന്‍ പ്രഭാകരന്‍ ചെറിയേരിയെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദരിക്കും. തുടര്‍ന്ന് പ്രഭാകരന്‍ ചെറിയേരിയും സംഘവും അവതരിപ്പിക്കുന്ന നാദാര്‍ച്ചന. പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത കലാപരിപാടികള്‍ ഉണ്ടാവും.






