മേൽക്കൂരയിൽ തെങ്ങ് വീണതിനെ തുടർന്ന് അരിക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് 11 ൽ പെട്ട പിലാത്തോട്ടത്തിൽ മീത്തൽ മനോഹരന്റെ വീട് തകർന്നു. വെള്ളിയാഴ്ച പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. വീട്ടുകാർ ഉറക്കത്തിൽ ആയ സമയത്ത് ആണ് സംഭവം. മനോഹരൻ -ബിന്ദു ദമ്പതി കളുടെ മകൻ ലാലുവിന് സാരമായ പരിക്ക് പറ്റുകയുണ്ടായി.ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വന്നതായി മനോഹരൻ പറഞ്ഞു. കുടുംബാംഗങ്ങൾ താമസം തല്ക്കാലം ബന്ധു വീട്ടിലേക്ക് മാറിയിരിക്കുകയാണ്.വില്ലേജ് ഓഫീസിലും ഗ്രാമ പഞ്ചായത്ത് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.കൂലി പണിക്കാരനായ മനോഹരൻ അധികൃതരിൽ നിന്നും സഹായം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്.
