സ്ഥാനാർത്ഥിയുടെ ഏജന്റിന്റെ വീട്ടു വരാന്തയിൽ സാമൂഹ്യദ്രോഹികൾ മലമൂത്രവിസർജനം നടത്തിയതായി പരാതി

/

കൊയിലാണ്ടി: സ്ഥാനാർത്ഥിയുടെ ഏജന്റിന്റെ വീട്ടു വരാന്തയിൽ സാമൂഹ്യദ്രോഹികൾ മലമൂത്രവിസർജനം നടത്തിയതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ മരുതൂർ 25-ാം ഡിവിഷനിൽ താമസിക്കുന്ന കുന്നപ്പുഴ കണ്ടി പ്രീതിയാണ് ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. ഈ ഡിവിഷനിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർത്ഥി വിനീത കോരമ്പത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയാണ് പ്രീതി. ഇതിൽ വെറിളിപൂണ്ട സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രീതിയുടെ പ്രതിരണം. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.