കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം ഉദ്ഘാടനം ചെയ്തു

/

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം 16. 11.25 ന്, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചു നടന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് എൻ.മുരളീധരൻ്റെ അധ്യക്ഷതയിൽ ജില്ല കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ജില്ലസെക്രട്ടറി ഒ.എം.രാജൻ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി.

നിയോജക മണ്ഡലം സെക്രട്ടറി പി. ബാബുരാജ് റിപ്പോർട്ടും ട്രഷറർ പ്രേമകുമാരി എസ്.കെ.വരവു ചെലവു കണക്കും അവതരിപ്പിച്ചു.കെ.എസ്.എസ്.പി.എ ജില്ല ട്രഷറർ ഹരിദാസൻ ടി, ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡൻ്റ് പ്രമോദ് വി പി , സംസ്ഥാന കൗൺസിലർമാരായ ടി.കെ.കൃഷ്ണൻ, രാജീവൻ മഠത്തിൽ ,ജില്ല ജോ. സെക്രട്ടറി വാഴയിൽ ശിവദാസൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി. വത്സരാജ് സ്വാഗത ഭാഷണവും അശോകൻ ടി നന്ദി പ്രകടനവും നിർവഹിച്ചു.

തുടർന്നു നടന്ന വനിത സമ്മേളനം ജില്ല ജോ. സെക്രട്ടറി പ്രേമകുമാരി എസ് കെയുടെ അധ്യക്ഷതയിൽ ജില്ല വനിതഫോറം പ്രസിഡൻ്റ് ബേബി പുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാതലത്തിലെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ കെ.പി.സി.സി.മെമ്പർ സി.വി.ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. ശ്രീമതി ശോഭന വി.കെ., ചന്ദ്രമതി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലസെക്രട്ടേറിയേറ്റ് അംഗം ബാലൻ ഒതയോത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ബാബുരാജ് പി, ആർ നാരായണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ പൂക്കാട്, സത്യൻ കെ.ടി. പി. ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.എസ്.പി.എ പെൻഷൻ സെൽ ചെയർമാൻ പി. മുത്തു കൃഷ്ണൻ പ്രതിനിധികളുടെ പെൻഷൻ സംശയ നിവാരണം നിർവഹിച്ചു.

‘സ്കോപ്പ് ‘ കൊയിലാണ്ടി നിയോജക മണ്ഡലം ചെയർമാൻ സോമൻ വായനാരിയുടെ നിയന്ത്രണത്തിൽ കലാ സായാഹ്നവും നടത്തപ്പെട്ടു.
നിയോജക മണ്ഡലം ഭാരവാഹികളായി പി. ബാബുരാജ് (പ്രസി.), രാജീവൻ ഒതയോത്ത് (സെക്രട്ടറി) ,ഇന്ദിര ഹരിദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അയ്യപ്പൻ വിളക് മഹോത്സവം :ബപ്പൻ കാട് അടിപ്പാത വെള്ള പൂശി മനോഹരമാക്കി

Next Story

ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന

Latest from Koyilandy

അയ്യപ്പൻ വിളക് മഹോത്സവം :ബപ്പൻ കാട് അടിപ്പാത വെള്ള പൂശി മനോഹരമാക്കി

കൊയിലാണ്ടി: ബപ്പൻകാട് അടിപ്പാത (അണ്ടർപാസ്) പ്രദേശത്തെ നല്ല മനസ്സുള്ള വ്യാപാരികൾ രൂപവൽക്കരിച്ച ബപ്പൻകാട് കൂട്ടായ്മ അംഗങ്ങൾ ശ്രമദാനത്തിലൂടെ അടിപ്പാത കഴുകിവൃത്തിയാക്കി, പെയിന്റ്

ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഗ്ലോബൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

കാപ്പാട് : ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഗ്ലോബൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി

കീഴരിയൂരിലെ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം സമാപിച്ചു

കീഴരിയൂർ: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം പൂർത്തികരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് ശ്രീ രാജൻ കുന്നോത്ത് മുക്കിന്

ചെങ്ങോട്ടുകാവ് പഞ്ചായത്ത് കലോപ്പൊയിൽ 10-ാം വാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

  ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ്

കൊയിലാണ്ടി നഗരസഭ മൂന്ന് , നാല് വാർഡ് യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ മൂന്ന് , നാല് വാർഡ് യു.ഡി.എഫ് കൺവൻഷൻ ചെയർമാൻ അൻവർ ഇയ്യൻഞ്ചേരി  ഉദ്ഘാടനം ചെയ്തു. എ.കെ.സി. മുഹമ്മദ് അധ്യക്ഷത