തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിന് ശേഷം  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നും എവിടെയെങ്കിലും പാളിച്ചകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും യോ​ഗ്യരായ ആരും പട്ടികയിൽനിന്ന് പുറത്തുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ എന്യൂമറേഷൻ ഫോം വിതരണം പുരോഗമിക്കുകയാണ്. ഏകദേശം 85 ശതമാനം ഫോമുകൾ വിതരണം ചെയ്യാനായി. യോഗം ചേർന്നപ്പോൾ വിവിധ ആശങ്കകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചു. അതിൽ പ്രധാനപെട്ടതാണ് തദ്ദേശ ഇലക്ഷന്റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ തന്നെ എസ്‌ഐആർ നടപടികൾ ചെയ്യണമെന്നത് ജോലി ഭാരം വർധിപ്പിക്കുന്നു എന്നതാണ്. എന്നാൽ നിലവിൽ ഇതുവരെ അങ്ങനെ ഒരു പ്രശ്നം വന്നതായിട്ട് ശ്രദ്ധയിൽ വന്നിട്ടില്ല.

മാത്രമല്ല എസ്‌ഐആറിലൂടെ ലക്ഷ്യമിടുന്നത് എല്ലാ എലിജിബിൾ വോട്ടർമാരെയും ലിസ്റ്റിൽ കൊണ്ടുവരണം എന്നതാണ്. യോഗ്യരായ ആരെങ്കിലും ലിസ്റ്റിൽ വിട്ടുപോകുന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികളോട് അങ്ങനെയുള്ളവരുടെ ഒരു ലിസ്റ്റ് തരാൻ പറഞ്ഞിട്ടുണ്ട്. അർഹതയുള്ള ഒരാളുപോലും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പുറത്താക്കില്ല എന്ന് ഉറപ്പ് നൽകുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാർ

Next Story

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശുചിത്വമിഷൻ തയ്യാറാക്കിയ ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു

Latest from Main News

തലശ്ശേരി പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കെ. പത്മരാജന് ജീവപര്യന്തം ശിക്ഷ

തലശ്ശേരി പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും സ്‌കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ

കോഴിക്കോട് ഫറോക്കില്‍ കള്ളനോട്ടുകളുമായി 5 പേര്‍ പിടിയില്‍

കോഴിക്കോട് ഫറോക്കില്‍ കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍. 500 രൂപയുടെ 57 നോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തു.  രാമനാട്ടുകര,

കിടപ്പിലായ ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി

ശരീരം മുഴുവൻ വ്രണങ്ങളോടെ കിടപ്പിലായ തൃശൂർ പുത്തൂർ പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയെ രക്ഷപ്പെടുത്താനായി ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശുചിത്വമിഷൻ തയ്യാറാക്കിയ ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.

ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാർ

ശബരിമല സ്വർണക്കൊള്ള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി പ്രസിഡന്റ് കെ