തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശുചിത്വമിഷൻ തയ്യാറാക്കിയ ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. ‘ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട ചെയ്യുക’ എന്നതാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സന്ദേശമെന്ന് കമ്മീഷണർ പറഞ്ഞു. ഹരിതച്ചട്ടം പാലനം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, കമ്മീഷൻ സെക്രട്ടറി ബി. എസ്. പ്രകാശ്, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ, മലിനീകരണനിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. ഹാൻഡ്ബുക്ക് ശുചിത്വമിഷൻ വെബ്സൈറ്റിൽ (https://www.suchitwamission.org/publication/election-book) നിന്നും ഡൌൺലോഡ് ചെയ്യാം.

Leave a Reply

Your email address will not be published.

Previous Story

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

Next Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശ്രീ കോവിൽ ഉത്തരം വെപ്പ് കർമ്മം നവംബർ 22ന്

Latest from Main News

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍