കൊയിലാണ്ടിയിൽ ആശുപത്രി ജീവനക്കാരി ട്രെയിനിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടർ വീണ കുര്യനാണ് (49) മരിച്ചത്.
ഇന്നു രാവിലെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേനപ്പാറ പെരിവല്ലി സ്വദേശിനിയായ വീണ കുര്യൻ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







