സ്കൂളുകളിലെ പഠനയാത്രകൾക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കർശന മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകി. ടൂറിന് പുറപ്പെടുന്നതിന് ഒരാഴ്ച മുൻപെങ്കിലും മാനേജ്‌മെന്റുകൾ ആർ.ടി.ഒയെ രേഖാമൂലം അറിയിക്കണം. ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, എം.വി.ഡി. ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. പരിശോധന പൂർത്തിയാക്കാത്ത ബസ്സുകൾക്ക് അപകടം സംഭവിച്ചാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും പ്രിൻസിപ്പലിനായിരിക്കും എന്നും എം.വി.ഡി. മുന്നറിയിപ്പ് നൽകി.

പഠനയാത്രകൾക്ക് ഉപയോഗിക്കുന്ന പല ടൂറിസ്റ്റ് ബസ്സുകളിലും എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായും എം.വി.ഡി. ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ, രൂപമാറ്റം വരുത്തിയതും, ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും, ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങൾ പഠനയാത്രകൾക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ച്, കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠനയാത്രകൾക്ക് ഉപയോഗിക്കാൻ പാടുള്ളൂ. കൂടാതെ, യാത്രയ്ക്ക് മുമ്പ് കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് മുൻകൂർ സമ്മതപത്രം നിർബന്ധമായും വാങ്ങിയിരിക്കണം. യാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ്ണ നിയന്ത്രണത്തിൽ ആയിരിക്കണം എന്ന നിർദേശവും ഉണ്ട്. ഈ നിർദേശങ്ങൾക്ക് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ആശുപത്രി ജീവനക്കാരി ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയിൽ

Next Story

കോതമംഗലം കിഴക്കെകണ്ടോത്ത് താഴകുനി മോഹനൻ അന്തരിച്ചു

Latest from Main News

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍