കുന്ദമംഗലം ത്രികോണ മത്സരത്തിന് ഒരുങ്ങി. കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്. കഴിഞ്ഞ തവണ ശക്തമായ ബിജെപി എൽഡിഎഫ് മത്സരം നടന്ന അഞ്ചാം വാർഡ് പുതിയ വാർഡ് പുനർനിർണയത്തിനുശേഷം മുസ്ലിംലീഗിന് സ്വാധീനമുള്ള 30 ശതമാനത്തോളം വോട്ടുകൾ ഈ വാർഡിലേക്ക് കടന്നുവന്നതാണ് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയൊരുക്കിയത്. ചെപ്പു കുളത്തിൽ പ്രദേശം മുതൽ കളരികണ്ടി വരെ നീണ്ടുനിൽക്കുന്ന ഈ വാർഡിൽ 1800 ഓളം വോട്ടർമാരുണ്ട്. നിലവിൽ എട്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന കെ കെ സി നൗഷാദ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ആയേക്കും.
