ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) ഉടൻ ചോദ്യം ചെയ്യും. ഇതിനു മുന്നോടിയായി പത്മകുമാറിന്റെ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ വിളിച്ച് വരുത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വിധി പറയും. തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എസ്. ജയശ്രീ കോടതിയെ സമീപിച്ചത്. സമാനമായ ആവശ്യം ഉന്നയിച്ചുള്ള ഇവരുടെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.







