കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് വടക്ക് ഭാഗത്ത് വാഹന പാര്‍ക്കിംങ്ങ്: നിയന്ത്രണം കടുപ്പിച്ച് റെയില്‍വേ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്ത് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി റെയില്‍വേ പോലീസ്. സ്‌റ്റേഷന്റെ വടക്ക് പേ പാര്‍ക്കിംങ്ങ് സംവിധാനം റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ അനുവദിച്ച പേ പാര്‍ക്കിംങ്ങ് സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തില്ലെങ്കില്‍ ആര്‍ പി എഫ് പിഴ ചുമത്തും. കൊയിലാണ്ടി മേല്‍പ്പാലം മുതല്‍ റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് പന്തലായനി ഭാഗത്തേക്കുളള റോഡ് തിരിയുന്ന സ്ഥലം വരെ റെയില്‍വേയുടെ അധീനതയിലുളള റോഡാണ്. ഇതിന്റെ വശങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ ആര്‍ പി എഫ് പിഴ ചുമത്തും. 400 രൂപയാണ് പിഴ. അത് കോഴിക്കോട് ആര്‍ പി എഫ് ഓഫീസില്‍ അടയ്ക്കുകയും വേണം.

ചില വാഹനങ്ങള്‍ മുത്താമ്പി റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ആ ഭാഗത്തെ വ്യാപാരികള്‍ക്കും വീട്ടുകാര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ കൊയിലാണ്ടി ട്രാഫിക് പോലീസെത്തി അവിടെയും പാര്‍ക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ 700നും 900നും ഇടയില്‍ ഇരുചക്രവാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്റെ റോഡരികിലായിരുന്നു ഇതുവരെ നിര്‍ത്തിയിട്ടിരുന്നത്. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇവിടെ വാഹനം പാര്‍ക്ക് ചെയ്തു ട്രെയിന്‍ കയറി പോകുന്നത്. ഇത്രയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പേ പാര്‍ക്കിംങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തേയ്ക്ക് 24 ലക്ഷം രൂപ റെയില്‍വേയില്‍ കെട്ടിവെച്ചാണ് ഇതിന്റെ ലൈസന്‍സ് നേടിയതെന്ന് പേ പാര്‍ക്കിംങ്ങ് കരാറെടുത്ത ഗ്രാഫോണ്‍ മാനേജര്‍ നാസര്‍ പറഞ്ഞു. പ്രതിദിനം 3500 രൂപയോളം റെയില്‍വേയ്ക്ക് നല്‍കണം. പാര്‍ക്കിംങ്ങ് കാര്യങ്ങള്‍ നോക്കാന്‍ മൂന്ന് ജീവനക്കാര്‍ ഉണ്ട്. ഇവരുടെ ശമ്പളവും ചെലവും എല്ലാം കണക്കിലെടുക്കുമ്പോള്‍ 6000 രൂപയോളം പ്രതിദിനം ചെലവ് വരും. ഇപ്പോള്‍ 300 ഇരുചക്രവാഹനങ്ങളാണ് പേ പാര്‍ക്കിംങ്ങ് ഫീസ് നല്‍കി ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. നാനൂറ് വണ്ടികള്‍ കൂടി പാര്‍ക്ക് ചെയ്യാനുളള സംവിധാനം ഇവര്‍ ഒരുക്കുന്നുണ്ട്. സി സി ടി വി സംവിധാനവും ഏര്‍പ്പെടുത്തും. രണ്ട് മണിക്കൂര്‍ നേരം ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യാന്‍ 10 രൂപയാണ് ഫീസ്. ആറ് മണിക്കൂര്‍ നേരത്തേക്ക് 15 രൂപയും 12 മണിക്കൂര്‍ നേരത്തേക്ക് 20 രൂപയും വാങ്ങും. 24 മണിക്കൂര്‍ നിര്‍ത്തിയിടാന്‍ 30 രൂപ നല്‍കണം. കാര്‍ പേ പാര്‍ക്കിംങ്ങ് നിരക്ക് രണ്ട് മണിക്കൂര്‍-20, ആറ് മണിക്കൂര്‍ -30,12 മണിക്കൂര്‍ -60,24 മണിക്കൂര്‍-100 രൂപ. ഇരുചക്രവാഹനക്കാര്‍ക്ക് ഒരു മാസം 500 രൂപ നല്‍കിയാല്‍ സമയ നിഷ്ഠയില്ലാതെ വാഹനം പാര്‍ക്ക് ചെയ്യാം. മംഗളൂര്, കാസര്‍കോട്, തലശ്ശേരി, മാഹി, കൊയിലാണ്ടി, തിരൂര് എന്നിവിടങ്ങളിലൊക്കെ പേ പാര്‍ക്കിംങ്ങ് സംവിധാനം കരാറെടുത്തത് ഒരേ കമ്പനിയാണ്. വാഹനം നിര്‍ത്തിയിടുമ്പോള്‍ ഉടമകള്‍ക്ക് റസീറ്റ് നല്‍കും. വാഹനം തിരിച്ചെടുക്കുമ്പോള്‍ റസീറ്റ് കാണിക്കണമെന്നാണ് വ്യവസ്ഥ.

റെയില്‍വേ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ സമീപത്തെ ഇടറോഡിലും മുത്താമ്പി റോഡിലും അനധികൃത വാഹന പാര്‍ക്കിംഗ് കൂടും. അത് ഗതാഗത കുരുക്കിനും ഇടയാക്കും. ഒട്ടും വീതിയില്ലാത്ത മുത്താമ്പി റോഡിലാണ് ഇപ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വലിയ തിരക്കനുഭവപ്പെടുന്ന റോഡാണിത്. കൃഷിഭവനിലേക്കും മത്സ്യ ഭവനിലേക്കും വരുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കൊണ്ട് ഉണ്ടാവുന്നത്. മാത്രവുമല്ല കൊയിലാണ്ടി മുതല്‍ ചെങ്ങോട്ടുകാവ് വരെ ഹൈവേയില്‍ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോള്‍ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ദീര്‍ഘദൂര ബസ്സുകളടക്കം ഈ റോഡു വഴിയാണ് പോകുന്നത്.

Leave a Reply

Your email address will not be published.

Previous Story

കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്

Next Story

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും

Latest from Local News

തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനനത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തു

കൊയിലാണ്ടി താലൂക്കിലെ തുറയൂർ കീഴരിയൂർ വില്ലേജിൽ വ്യാപിച്ച് കിടക്കുന്ന തങ്കമല എസ്റ്റേറ്റിലെ കരിങ്കൽ ഖനനത്തിനും ക്രഷറിനും മണ്ണെടുപ്പിനും എതിരെ ദേശീയ ഹരിത

കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്

കുന്ദമംഗലം ത്രികോണ മത്സരത്തിന് ഒരുങ്ങി. കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്. കഴിഞ്ഞ തവണ

കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ ജാനു അന്തരിച്ചു

കൊയിലാണ്ടി:  ഒഴക്കാഴക്കം പടിക്കൽ പരേതനായ ഒ.പി.കരുണന്റെ ഭാര്യ ജാനു (76) അന്തരിച്ചു. മക്കൾ:മക്കൾ സുനിൽകുമാർ .(ബഹറിൻ ) ഷൈമ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ്

അവസാനിക്കാത്ത കരിങ്കല്‍ ഖനനം,ഭയപ്പാടില്‍ തങ്കമല ക്വാറിയുടെ പരിസരവാസികള്‍

കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ നടക്കുന്ന ഖനനം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കീഴരിയൂര്‍ തുറയൂര്‍ പഞ്ചായത്തുകളിലായി 4.9237 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25  വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25  വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം ഇ എൻ