സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി പത്ത് ലക്ഷം രൂപ വരെ ടേം ലോണ്‍/വര്‍ക്കിങ് ക്യാപിറ്റല്‍ ലോണ്‍ ആയി നല്‍കും. ഗുണഭോക്താക്കള്‍ക്ക് മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശ നിരക്കിലോ 20 ശതമാനം വരെ ഫ്രണ്ട് എന്‍ഡഡ് സബ്സിഡി രൂപത്തിലോ (പരമാവധി രണ്ട് ലക്ഷം രൂപ) ആനുകൂല്യം തെരഞ്ഞെടുക്കാം. വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍: 0495 2767606, 9400068511.
