ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം

ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം. തിരക്ക് ഒഴിവാക്കാൻ ഭക്തർ ബുക്കിങ്ങിൽ അനുവദിച്ച സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​ അറിയിച്ചു.

സ്പോട്ട് ബുക്കിങ് വളരെ പരിമിതമാണ്. ബുക്കിങ്​ ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല. വെർച്വൽ ക്യൂ ബുക്കിങ്​ ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിത തിരക്ക് സുരക്ഷാക്രമീകരണങ്ങളെ തടസ്സപ്പെടുത്താനും സാധ്യതയുള്ളതിനാൽ തീർഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കണം.

പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ എന്നിവയിലൂടെ സന്നിധാനത്ത് എത്തുക, പതിനെട്ടാംപടിയിലെത്താൻ ക്യൂ പാലിക്കുക, മടക്കയാത്രയിൽ നടപ്പന്തൽ ഫ്ലൈ-ഓവർ ഉപയോഗിക്കുക, സുരക്ഷ പോയിന്റുകളിൽ സുരക്ഷ പരിശോധനക്ക്​ വിധേയരാകുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ ചെലവഴിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

Next Story

സമൃദ്ധി കേരളം: അപേക്ഷ ക്ഷണിച്ചു

Latest from Main News

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍