കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ മുൻസിപ്പൽ കൗൺസിലർ എ.അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് അനിൽകുമാർ പി.കെ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ധീരജ് ഗോപാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനിൽകുമാർ .കെ വരവു ചിലവ് കണക്കും അവതരിപ്പിച്ചു. കെ.പി.പി.എ സംസ്ഥാന സെക്രട്ടറി പി. പ്രവീൺ,ജില്ലാ പ്രസിഡൻ്റ് ഷറഫുന്നീസ.പി, സുനിൽ കുമാർ കെ.എം,സുകുമാരൻ ചെറുവത്ത്, ശ്രീശൻ. എ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി അശ്വതി പവിത്രൻ (പ്രസിഡൻ്റ്), ശ്രുതി. കെ.കെ, ലിജേഷ്.കെ.കെ. (വൈസ്. പ്രസിഡൻ്റ്), ധീരജ് ഗോപാൽ (സെക്രട്ടറി), കെ..വിശ്വൻ, സജ്ന ബി ജീഷ് (ജോ സെക്രട്ടറി), അനിൽ കുമാർ.കെ. (ട്രഷറർ)







