കൊടുവള്ളി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിൽ കൊടുവള്ളി നരിക്കുനി റോഡിൽ കിഴക്കോത്ത് പാലത്തിനു സമീപം വെച്ചായിരുന്നു അപകടം. പരിക്കേറ്റ ബാബുരാജിനെ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയും ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്.

കൊടുവള്ളി ലക്ഷ്മി ജ്വല്ലറി ഉടമയും ആഭരണ നിർമ്മാണ തൊഴിലാളിയും, എസ്. ബി.ഐ കൊടുവള്ളി ടൗൺ ബ്രാഞ്ച് ഗോൾഡ് അപ്രൈസറുമായിരുന്നു. പിതാവ് : പരേതനായ കുട്ടിയപ്പു . മാതാവ്: പരേതയായ ലക്ഷ്മി, ഭാര്യ: രശ്മി. മക്കൾ:അഭിനവ്, അഭിരാമി, ആവണി. മരുമകൾ :സാജൻ . സഹോദരങ്ങൾ: ജയരാജൻ, മോഹനൻ, പ്രദീപ്, ശിവരാജൻ, ദേവരാജൻ.

Leave a Reply

Your email address will not be published.

Previous Story

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Latest from Local News

കൊയിലാണ്ടി നഗരസഭാ വികസന പദ്ധതി അവതരിപ്പിച്ച് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ

എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

  കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, പന്തലായനി ഭാഗത്ത് പ്രവൃത്തി വേഗത്തിലാവുന്നില്ല, ഡിസംബറില്‍ പൂര്‍ത്തിയാക്കുക പ്രയാസം

  നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു