വിവര വിനിമയ സാങ്കേതിക വിദ്യ പഠനത്തിൻ്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക്ക്സ് പരിശീലനത്തിന് വേണ്ടി ലയൺസ് ക്ലബ്
കൊയിലാണ്ടി ജിവിഎച്ച് എസ്എസിന് റോബോട്ടിക്ക് കിറ്റുകൾ സൗജന്യമായി നൽകി. സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. ലയൺ പിഎസ് സൂരജിൽ നിന്നും ഹെഡ്മിസ്ട്രസ് ടി ഷജിത കിറ്റുകൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ അധ്യക്ഷനായി. ലയൺ ക്ലബ് പ്രസിഡണ്ട് ടിഎം രവി, അംഗങ്ങളായ ഡോ. ഗോപിനാഥൻ, ഡോ. രാധാകൃഷ്ണൻ, വേണുഗോപാലൻ, മോഹൻദാസ്, എസ്എം സി ചെയർമാൻ പ്രവീൺ കുമാർ, എൻ വി ബിജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ.വി പ്രദീപ് കുമാർ സ്വാഗതവും കൈറ്റ് മെൻ്റർ എൻ ശ്രീനേഷ് നന്ദിയും പറഞ്ഞു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര നവീകരണ സമിതിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.





