അയ്യപ്പന്റെ ആഭരണം സംരംക്ഷിക്കാൻ സാധിക്കാത്ത സർക്കാറിന് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പിക്കാനാകുമെന്ന് ഷാഫി പറമ്പിൽ എം.പി ചോദിച്ചു. കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടിയിൽ ജനം മാറി ചിന്തിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. അനിവാര്യമായ ഒരു മാറ്റത്തിന് കൊയിലാണ്ടിയിലെ ജനം തീരുമാനമെടുക്കും. അധികാരത്തിൽ ഇരിക്കുന്നവരുടെ ശക്തിയെക്കാൾ വലുതാണ് ജനങ്ങളുടെ ശക്തിയെന്ന് കാലം തെളിയിക്കും. സി.പി.എമ്മിൻ്റെ കാപട്യങ്ങൾക്കെതിരെ ഇടത് മുന്നണിക്കകത്തുള്ളവർ പോലും ചോദ്യം ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യു.ഡി.എഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ജാഥയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ ഇയ്യഞ്ചേരി അൻവർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.വിനോദ് കുമാർ, രത്നവല്ലിടീച്ചർ, വി.പി ഇബ്രാഹിം കുട്ടി, വി.വി.സുധാകരൻ, മഠത്തിൽ അബ്ദുറഹിമാൻ, മഠത്തിൽ നാണു മാസ്റ്റർ, മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, നജീബ് കെ.എം, അസീസ്.എ, അഡ്വ: വിജയൻ, വി.ടി.സുരേന്ദ്രൻ, ശോഭന, റഹ്മത്ത് കെ.ടി.വി, പി. വി.വേണുഗോപാൽ, ടി.അഷ്റഫ്, തൻഹീർ കൊല്ലം, ടി.പി. കൃഷ്ണൻ, അഡ്വ: ഉമേന്ദ്രൻ, സമദ് നടേരി, ഫാസിൽ നടേരി, അൻവർ വലിയമങ്ങാട് തുടങ്ങിയവർ സംസാരിച്ചു. മൂന്നാം ദിവസത്തെ ജനമുന്നേറ്റ യാത്ര നവംബർ 2 ഞായറാഴ്ച രാവിലെ 9 മണിക്ക് കാവുംവട്ടത്ത് നിന്നും ആരംഭിച്ച് വൈകീട്ട് 6 മണിക്ക് വലിയമങ്ങാട് സമാപിക്കും.





