അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ, മലബാർ ഗോൾഡ് & ഡയമണ്ട്സ്, സ്നേഹസ്പർശം എന്നിവയുടെ സംയുക്തസഹകരണത്തോടെ ജീവിതശൈലി രോഗനിർണ്ണയക്യാമ്പ് നടത്തി. അരിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.വി നജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ കെ.ഷാജി അധ്യക്ഷത വഹിച്ചു. ഇഖ്റ ഹോസ്പിറ്റലിലെ ഡോ. വിഘ്നേഷ് മുഖ്യാതിഥിയായി.
പി. സതീഷ്ബാബു, ദിവ്യ ഡി.എസ്, ശ്രീലാൽ എൻ. വി, ദിലീപ് എം.എസ്, അഭിരാം ശശി, ശിവന്യ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷഫീഖ് അലി സ്വാഗതവും
പ്രോഗ്രാം ഓഫീസർ . സുധ. കെ. പി. നന്ദിയും പറഞ്ഞു.




