കേരളത്തിന്റെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഉന്നമനത്തിനും സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് മുന്‍ എം.പി എം.വി.ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ഊരളളൂരില്‍ അരിക്കുളം അഗ്രികള്‍ച്ചര്‍ ആന്റ് അദര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ സംഘങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
സൊസൈറ്റി പ്രസിഡന്റ് ജെ.എന്‍.പ്രേംഭാസിന്‍ അധ്യക്ഷനായി. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി.ശിവാനന്ദന്‍,മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍,അരിക്കുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.പ്രകാശന്‍,സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എന്‍.രഞ്ജിത്ത്,സെക്രട്ടറി എം.സുനില്‍,വി.ബഷീര്‍,ടി.ടി.ശങ്കരന്‍ നായര്‍,കെ.എം.അബ്ദുളളക്കുട്ടി,സി.നാസര്‍,എം.കെ.രാഗിഷ്,പി.ബാലകൃഷ്ണന്‍ കിടാവ് എന്നിവര്‍ സംസാരിച്ചു.