കെ.എസ്.എസ്.പി.എ. ചേമഞ്ചേരി മണ്ഡലം സമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസം ചെയർമാൻ അനിൽ പാണലിൽ അധ്യക്ഷനായി. മെഡിക്കൽ നീറ്റ് പി.ജി.എൻട്രൻസ് പരീക്ഷയിൽ ഓൾ ഇന്ത്യാ റാങ്ക് 435 നേടിയ ഡോ. ശിഖാ ദാസിന് ഉപഹാര സമർപ്പണം വിജയൻ കണ്ണഞ്ചേരി നിർവഹിച്ചു.
ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ പുതിയ അംഗങ്ങളെ വരവേറ്റു. ജില്ലാ ജോ.സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. കെ.രാധാകൃഷ്ണൻ , ടി.കെ.കൃഷ്ണൻ ,ഷബീർ എളവനക്കണ്ടി, ബാലൻ ഒതയോത്ത് വി.വി.ഉണ്ണി മാധവൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ബാബുരാജ്, വിജയൻ കീഴലത്ത്, ബി. സോമൻപിള്ള ,കാർത്തി മേലോത്ത്, പങ്കജ ടീച്ചർ, പ്രേമകുമാരി. എസ്.കെ.എന്നിവർ സംസാരിച്ചു.