ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില് പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്
പൊതു മൊബൈൽ ചാര്ജിങ് പോയന്റുകള് (മാളുകള്, റെസ്റ്റോറന്റുകള്, റെയില്വേ സ്റ്റേഷനുകള്/ട്രെയിനുകള്) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര് തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിങ്’.
സാധാരണ ചാര്ജിങ് കേബിള് പോലെ തോന്നിക്കുന്ന ‘മാല്വെയര് കേബിളുകള്‘ ഉപയോഗിച്ചാണ് പൊതു ചാര്ജിങ് പോയന്റുകളില് സൈബര് കുറ്റവാളികള് തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളില് കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങള്, ഫോട്ടോകള്, കോണ്ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള് തട്ടിപ്പുകാര് കൈക്കലാക്കുന്നു.
ഇത്തരം തട്ടിപ്പുകളില് നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ.
പൊതു ഇടങ്ങളില് ചാര്ജ് ചെയ്യുമ്പോള് മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്യുക. പവര് ബാങ്ക് ഉപയോഗിക്കുക. യു.എസ്.ബി ഡേറ്റ ബ്ലോക്കര് ഉപയോഗിക്കുക. കൂടാതെ പൊതുഇടങ്ങളില് ഫോണ് ചാര്ജ് ചെയ്യുന്നതിനിടയില് പാറ്റേണ് ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക. പൊതുജനങ്ങളില് ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരല്ല. അതിനാല്, പൊതു ചാര്ജിങ് പോയന്റുകള് ഉപയോഗിക്കുമ്പോള് അതീവ ജാഗ്രതയും ശ്രദ്ധയും പുലര്ത്തുക. കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. 

Leave a Reply

Your email address will not be published.

Previous Story

മേലടി ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Next Story

നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു

Latest from Main News

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കോട്ടയം,

നെന്മാറ കൊലക്കേസിൽ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു

വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. സ്പിൽവേയിലെ

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം