പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 201 പുതിയ ജിഎസ്ആർടിസി ബസുകൾ ഗുജറാത്ത് മുഖ്യമന്ത്രിയും, ഗതാഗത സഹമന്ത്രിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി ഹർഷ് സംഘവിയും ചേർന്ന് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 136 സൂപ്പർ എക്സ്പ്രസ്, 60 സെമി-ലക്ഷ്വറി, 5 മിഡി ബസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അടുത്തിടെ, അംബാജിയിൽ നടന്ന ഭദർവി പൂനം മേളയിൽ 28,000-ത്തിലധികം ട്രിപ്പുകളും, പാവഗഢ് അശോ നവരാത്രിക്ക് 22,000-ത്തിലധികം ട്രിപ്പുകളും, ജന്മാഷ്ടമി ഉത്സവത്തിന് 7,000-ത്തിലധികം ട്രിപ്പുകളും ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ജിഎസ്ആർടിസി) നടത്തിയിരുന്നു.

Leave a Reply

Your email address will not be published.