കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ് ഇ ബി ജീവനക്കാരാണ് ശനിയാഴ്ച വൈകീട്ട് തെങ്ങ് മുറിച്ചു മാറ്റിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുളള തെങ്ങ് മുറിച്ചു മാറ്റാന്‍ നിരന്തരമായി കെ.എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തെങ്ങ് മുറിച്ച് നീക്കിയിരുന്നില്ല. ഇതു സംബന്ധിച്ച് വാര്‍ത്തകൾ ദി ന്യൂ പേജ് ഓൺലൈൻ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിച്ചു മാറ്റേണ്ടത് സ്ഥലമുടമയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ അപകടകരമായ സാഹചര്യത്തില്‍ തെങ്ങ് മുറിച്ചു മാറ്റാതെ വന്നപ്പോഴാണ് കെ. എസ് ഇ ബി അധികൃതര്‍ തന്നെ അടിയന്തിര നടപടി സ്വീകരിച്ചത്.




