.കൊയിലാണ്ടി :വയോജനങ്ങൾക്കുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും സ്ത്രീകൾക്കുണ്ടായിരുന്ന പ്രത്യേക യാത്രാ ഇളവുകളും പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് യുണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വയോജന ദിനത്തിൽ കൊയിലാണ്ടിയിൽ ദീർഘകാലമായി ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തുവരുന്ന ശ്രീ എഴുവലത്ത് രാഘവൻ നായരെ ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മരാർ ആദരിച്ചു.
വി.പി ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. പി. ദാമോദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ടി.സുരേന്ദ്രൻ മാസ്റ്റർ, ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, പി.കെ ബാലകൃഷ്ണൻ കിടാവ്, പി.എൻ ശാന്തമ്മടീച്ചർ വി.എം ലീല ടീച്ചർ .സികെ വാസുമാസ്റ്റർ. , എ.ഹരിദാസ്, പി. ഉണ്ണി കൃഷ്ണൻ മാസ്റ്റർ, രാജൻ തുറ ശ്ശേരി, യു.വസന്തറാണി എന്നിവർ സംസാരിച്ചു.