കൊയിലാണ്ടി : നഗരസഭയിലെ 17ാം വാര്‍ഡില്‍ ആരംഭിച്ച ഗ്രാമശ്രീ പാലിയേറ്റീവ് കെയറിന് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായാണ് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ വീല്‍ചെയറും സ്‌ട്രെക്ചറുകളും വാക്കിംഗ് സ്റ്റിക്കുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈമാറിയത്. ഗ്രാമശ്രീ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മുന്‍ ദേശീയ ട്രഷറര്‍ ശ്രീ. ജോസ് കണ്ടോത്ത് നിര്‍വ്വഹിച്ചു. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരേയും ഒറ്റപ്പെടുന്നവരേയും ചേര്‍ത്തുപിടിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, ആ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്‍ പ്രസിഡണ്ട് മനോജ് വൈജയത്തില്‍ നിന്നും പതിനേഴാം വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത്കണ്ടി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പതിനേഴാം വാര്‍ഡിന്റെ പരിധിയിലാണ് ഗ്രാമശ്രീ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെ ങ്കിലും സമീപ പ്രദേശങ്ങളിലുള്ള ആവശ്യക്കാര്‍ക്കും പാലിയേറ്റീവ് കെയറിന്റെ സഹായം ലഭ്യമാകും എന്ന് രജീഷ് വെങ്ങളത്ത്കണ്ടി പറഞ്ഞു. രാഷ്ട്രപതിയുടെ അവാര്‍ഡ് കരസ്ഥമാക്കിയ ബാബു പി. കെ യെ ചടങ്ങില്‍ ആദരിച്ചു. മുരളി മോഹന്‍, അരുണ്‍ മണമല്‍, അഡ്വ. ജതീഷ് ബാബു, ചന്ദ്രന്‍ പത്മരാഗം, ലാലു സി കെ, നിഖില്‍ മാസ്റ്റര്‍, അനിത മനോജ്, സിത്താര അരുണ്‍, ഷിംനറാണി, നീതു രജീഷ്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.