വയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന നയം കാലാനുസ്രുതമായി പരിഷ്കരിക്കുക, കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റി സെൻസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വ്യാപകമായി റെയിൽവേ പരിസരത്ത് ധർണ്ണാ സമരം നടത്തി. ഇതിന്റെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ മാർച്ചും ധർണയും നടന്നു. സമരം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി വി.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി മെമ്പർ കെ ബാലകൃഷ്ണൻ,എ. ശ്രീധരൻ, നാണു പി പി ,വി.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു. കരിമ്പിൽ കുഞ്ഞിക്കൃഷ്ണൻ, കെ .പി കുമാരൻ, തങ്കമണി ടീച്ചർ, പി ലീല ടീച്ചർ എന്നിവർ നേതൃത്വം നൽകി
Latest from Koyilandy
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര നവീകരണ സമിതിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.






