കേരളത്തിൽ മലബാർ ഗ്രൂപ്പ് തണൽ സഹകരണത്തോടെ ആരംഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ റീറ്റെയ്ൽ ഷോപ്പുകളുടെ ഡിസ്കൗണ്ട് ബോർഡുകൾ ചെറുകിട ഫാർമസി ഷോപ്പുകൾക്ക് കടുത്ത ഭീഷണിയായി മാറുന്നുവെന്ന ആശങ്കയെ തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ ഇന്ന് മലബാർ ഗ്രൂപ്പ് ചെയർമാനെ സന്ദർശിച്ചു.
ഏകദേശം ഒരുമണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയിൽ വിഷയം ഗൗരവമായി പരിഗണിച്ച ചെയർമാൻ, സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പ് നൽകി. കൂടിക്കാഴ്ചയിൽ നോർത്ത് സോൺ ചെയർമാൻ ശ്രീ കെ.ടി. രഞ്ജിത്, ജില്ലാ സെക്രട്ടറി ഷാജി റോഷൻ, ജോയിന്റ് സെക്രട്ടറി ശ്രീ ആനന്ദ്, വൈസ് പ്രസിഡന്റുമാരായ ശ്രീ ജാഫർ, ശ്രീ സന്തോഷ്‌കുമാർ, ട്രഷറർ ശ്രീ ബീരാൻകുട്ടി, ശ്രീ സുനിൽ (കോവൂർ മെഡിക്കൽസ്) എന്നിവർ പങ്കെടുത്തു.