ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തില നിത്യ ആരാധനാമൂർത്തിയായ നാഗരാജാവിന്റെ അനുഗ്രഹത്താൽ, ക്ഷേത്രസന്നിധിയിൽ പുതുതായി പണികഴിപ്പിക്കുന്ന ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെയും മറ്റു ഉപദേവന്മാരുടെയും ക്ഷേത നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ക്ഷേത്ര നിർമ്മാണത്തിൻ്റെ ആദ്യപടിയായി ശ്രീ ഭദ്രകാളി ദേവിയുടെയും മറ്റു ഉപദേവന്മാരുടെയും ചൈതന്യം താൽക്കാലികമായി ആവാഹിച്ച് പ്രതിഷ്ഠിക്കുന്ന ബാലാലയ പ്രതിഷ്‌ഠാകർമ്മം 2025 നവംബർ 4 ചൊവ്വാഴ്‌ച ഉച്ചക്ക് 12 മണി മുതൽ 1 മണി വരെയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ. തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമ്മികത്വത്തിൽ സവിശേഷമായ പുജകളോടെയും പുണ്യകർമ്മങ്ങളോടെയും നടത്തും. കൂടാതെ അന്ന് വൈകീട്ടു ക്ഷേത്രത്തിൽ മഹാ സഹസ്ര ദീപാർച്ചന ചടങ്ങും നടക്കും.