കൊയിലാണ്ടി: കഴിഞ്ഞ 16 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷം സെപ്റ്റംബർ 28-ന് (ഞായർ) ആരംഭിക്കും.
വൈകീട്ട് 6 മണിക്ക് ശേഷം കലാക്ഷേത്രത്തിലെ സംഗീതവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ചിത്രകലാ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം, തുടർന്ന് നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. രാത്രി 8.30ന് ഫ്ലവേഴ്സ് ചാനൽ മുഖാന്തരം പ്രശസ്തരായ ടീം – രാജേഷ് കൊട്ടാരത്തിൽ (പത്തനംതിട്ട), ഹരി ഉതിമൂട്, സുജിത് കോന്നി, രാഹുൽ മഠത്തിൽ, ബിനു മണിയാർ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കോമഡി ഷോ ‘ഇത് ഐറ്റം വേറെ ചിരിയോ ചിരി’ അരങ്ങേറും. ഒക്ടോബർ 1-ന് നവമി പൂജ, 2-ന് വിജയദശമി, പുതിയ ബാച്ചിലേക്ക് പ്രവേശനവും ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കലാപഠനം പ്രശസ്തരായ അദ്ധ്യാപകരായ ദീപ സുനിൽ ഓർക്കാട്ടേരി (സംഗീതം), സായി പ്രസാദ് (ചിത്രകല), ആര്യ ദാസ് (നൃത്തം) എന്നിവരുടെ ശിക്ഷണത്തിലാണ് നടക്കുന്നത്.