കൊയിലാണ്ടി പാറപ്പള്ളി ബീച്ച് ശുചീകരണം നടത്തി

/

സ്വച്ഛതാ ഹി സേവ ക്യാമ്പെയിനിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയും എം.ഡിറ്റ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി പാറപ്പള്ളി ബീച്ച് ശുചീകരിച്ചു. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സെപ്റ്റംബർ 17 മുതൽ നവംബർ 1 വരെയാണ് ഈ ശുചീകരണ യജ്ഞം നടക്കുന്നത്.

നഗരസഭ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് കൗൺസിലർ ഫക്രുദ്ദീൻ മാസ്റ്റർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ശുചീകരണ തൊഴിലാളികളും എം.ഡിറ്റ് കോളേജിലെ എൻ.എസ്.എസ്. വോളന്റിയർമാരും ചേർന്നാണ് ബീച്ച് ശുചീകരിച്ചത്.

പരിപാടിയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് മരുതേരി, റിഷാദ് കെ, ലിജോയ് എൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ അരുൺ ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് നടത്തിയ ഈ പ്രവർത്തനം, പൊതു ഇടങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. ശേഖരിച്ച മാലിന്യങ്ങൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരം തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

Next Story

കെ എസ് ടി എ ബാലുശ്ശേരി ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി

Latest from Koyilandy

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കൺവെൻഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യൂണിറ്റ് കൺവെൻഷൻ ജില്ല പ്രസിഡൻറ് ഷംസു എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലായി; നന്തി സ്റ്റാര്‍ട്ടിംങ്ങ് പോയിന്റില്‍ അനിശ്ചിതത്വം

കൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിക്കിടന്നിരുന്ന ഭാഗം കൊല്ലത്തിനും