കീഴരിയൂർ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെയും വോട്ടർപ്പട്ടിക കൃതൃമത്തിലൂടെയും ജനാധിപത്യത്തെ അടിമറിച്ച് തുടർ ഭരണം നേടാമെന്ന സി.പി.എമ്മിന്റെ മോഹം വിലപ്പോവില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലമായ വിജയം നേടുമെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ പറഞ്ഞു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി നിർവാഹക സമിതി അംഗവുമായിരുന്ന എൻ.വി ചാത്തുവിന്റെ മുപ്പത്തിരണ്ടാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കോട്ടയിൽ രാധാകൃഷ്ണൻ , രാജേഷ് കീഴരിയൂർ, ഇ അശോകൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ ,ടി.കെ ഗോപാലൻ, കെ.കെ ദാസൻ , ബി.ഉണ്ണികൃഷ്ണൻ , ചുക്കോത്ത് ബാലൻ നായർ , ശശി പാറോളി, കെ.സി രാജൻ, എം കെ സുരേഷ് ബാബു, ഇഎം മനോജൻ, എം.എം രമേശൻ , സവിത നിരത്തിന്റെ മീത്തൽ , കെ.പി സുലോചന, വേണുഗോപാൽ എം.എൻ പ്രസംഗിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.