എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി. ലാൻ്റ് ഡവലപ്പ്മെൻ്റ് പ്രവൃത്തി പുന:സ്ഥാപിക്കുക, വാട്ടർഷെഡ് പ്രവൃത്തി തെയ്യാറാക്കുന്നതിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുക, അശാസ്ത്രീയമായ NMMS അവസാനിപ്പിക്കുക, കൂലി കുടിശ്ശിക അനുവദിക്കുക, 5 തൊഴിൽ ദിനം 200 ആക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. സമരം യൂണിയൻ ജില്ലാ സെക്രട്ടറി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.ടി ബിന്ദു അധ്യക്ഷത വഹിച്ചു. കെ. രജിത, പി.സി സതീഷ് ചന്ദ്രൻ, പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. സി. പ്രഭാകരൻ, എ സോമശേഖരൻ, ഇന്ദിര പുറ്റാട്ട്, സി.ടി കുഞ്ഞിരാമൻ, ശാലിനി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Latest from Koyilandy
കൊയിലാണ്ടി നോർത്ത് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി അഴിമതിക്കെതിരെ പ്രസിഡണ്ടുമാരായ രജീഷ് വെങ്ങളത്ത് കണ്ടി, അരുൺമണമൽ എന്നിവർ നയിക്കുന്ന കുറ്റവിചാരണ
തിരുവങ്ങൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. അത്തോളി സ്വദേശി മേക്കോത്ത് ഹാരിസ് (28) ആണ് പിടിയിലായത്. 4.8 ഗ്രാം എംഡിഎംഎയാണ് പോലീസ്
സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി റീഡിംഗ് റൂം നാടക രംഗത്ത് അര ആറ്റാണ്ട് പിന്നിട്ട ഉമേഷ് കൊല്ലത്തിനെ ആദരിച്ചു. ഡോ. മോഹനൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ.