മാപ്പിള ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് ജീവദ്യുതി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

മാപ്പിള ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് ജീവദ്യുതി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് വളണ്ടിയർമാർ സ്കൂൾ പരിസരങ്ങളിലും കൊയിലാണ്ടി നഗരത്തിലും അവബോധ കാമ്പെയ്‌ൻ നടത്തി രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിച്ചു. നഗരസഭ കൗൺസിലർ, പിടിഎ, എസ്എംസി, എംപിടിഎ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ കുട്ടികളോടൊപ്പം സജീവമായി പങ്കെടുത്തത് ക്യാമ്പിനെ വിജയകരമാക്കി.
കൗൺസിലർ ശ്രീമതി റഹ്മത്ത് കെ.ടി.വി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സത്താർ കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ലൈജു ടീച്ചർ, എസ്എംസി ചെയർമാൻ ബഷീർ വി.പി.വി., എംപിടിഎ ചെയർപേഴ്സൺ ജംഷീല, പ്രോഗ്രാം ഓഫീസർ ഫൗസിയ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ്. ലീഡർ അനുഷ്ക നന്ദി രേഖപ്പെടുത്തി.