മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

/

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നു. ഏഴ് വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ബി.പി, ഷുഗർ, പരിശോധനയും ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ ഐഫൗണ്ടേഷൻ കോഴിക്കോട് നേതൃത്വം നൽകിയ നേത്രപരിശോധനയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായി.

സഹകരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സേവിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ അധ്യക്ഷതവഹിച്ചു. കെ.ജീവാനന്ദൻ ,ഡോ.സാദ് മുഹമ്മദ്,ബാങ്ക് പ്രസിഡൻ്റ് വിജയരാഘവൻ, വാർഡ് മെമ്പർമാരായ വി.കെ. രവി , രജുല,ടി.കെ.ഭാസ്കരൻ,എന്നിവരും വി.വി സുരേഷ്, കെ.എം കുഞ്ഞിക്കണാരൻ, ചേനോത്ത് ഭാസ്കരൻ, എൻ ശ്രീധരൻ, സി.കെ അബുബക്കർ, കെ.പി ബിനേഷ് എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മാപ്പിള ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് ജീവദ്യുതി ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Next Story

കന്നുപൂട്ടിന് നിയമ സംരക്ഷണം; ജെല്ലിക്കെട്ട് മോഡൽ വഴിയേ കേരളം

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം