ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ ഭക്ഷണച്ചെലവ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു. പ്രതിദിനം 5000 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ ഇതിനായി കെ.എസ്.എസ്.പി.യു പ്രവർത്തകർ അഭയം സ്കൂളിലേക്ക് കൈമാറും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അഭയം ഓഡിറ്റോറിയത്തിൽ നടന്നു. കെ.എസ്.എസ്.പി.യു പന്തലായി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഒലീവ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു സംസ്ഥാന സമിതി അംഗം ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി സെകട്ടറി സുരേന്ദ്രൻ മാസ്റ്റർ, ചേനോത്ത് ഭാസ്കരൻ, വി.എം.ലീല ടീച്ചർ, വേണുഗോപാലൻ ചെങ്ങോട്ടുകാവ്, എൻ.വി. സദാനന്ദൻ
എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ബിദ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.
Latest from Koyilandy
ഇർശാദുൽ മുസ്ലിമീൻ സംഘം ഗവ : മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ ടോയ്ലറ്റിൻ്റെ ഡോർ നിർമ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടിൽ
അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ്
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് വൈകീട്ട് എ ഐ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.







