കൊയിലാണ്ടി: അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗൃഹ സന്ദർശനത്തിൻ്റെ മണ്ഡലതല ഉദ്ഘാടനം ഊരള്ളൂർ എടക്കുറ്റ്യാപുറത്ത് കൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറുമായിരുന്ന എ കെ കൃഷ്ണൻ മാസ്റ്ററുടെ മക്കളായ എ കെ ബാലൻ മാസ്റ്ററും കുടുംബാംഗങ്ങളും കെ പി സി സി ലഘുലേഖ ഡി സി സി പ്രസിഡൻ്റിൽ നിന്നും ഏറ്റുവാങ്ങി.
ജനങ്ങളുമായി നേരിട്ട് സംവദിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഓരോ പ്രവർത്തകനെയും സജീവമായി രംഗത്തിറക്കുന്ന പ്രവർത്തനം കൂടിയാണ് ഗൃഹസന്ദർശനമെന്ന് അഡ്വ.കെ പ്രവീൺ കുമാർ പറഞ്ഞു.ഡി സി സി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജേഷ് കീഴരിയൂർ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ നീലാംബരി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സി രാമദാസ്, അനിൽ കുമാർ അരിക്കുളം എന്നിവർ പങ്കെടുത്തു.