മേപ്പയ്യൂർ: മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ഇഷ്ഖേ മദീന വിപുലമായ രീതിയിൽ ആഘോഷിച്ചു. എളമ്പിലാട് മഹല്ല് ഖാസി കെ. നിസാർ റഹ്മാനി മദ്റസാ അങ്കണത്തിൽ പതാക ഉയർത്തി. സദർ ആലക്കാട്ട് അഹമ്മദ് മുസ്‌ലിയാർ ഖബർ സിയാറത്തിന് നേതൃത്വം നൽകി.സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി.
മഹല്ല് ജന:സെക്രട്ടറി കൊടുമയിൽ അസ്സെനാർ ഹാജി, കെ.കെ സീതി, ടി.കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. മൗലീദ് പാരായണം, പൊതുസമ്മേളനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ,നബിദിന സന്ദേശ റാലി എന്നിവ നടന്നു.