മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു. ഉച്ചക്ക് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 150ൽ പരം മെമ്പർമാർ പങ്കെടുത്തു. വിഭവ സമ്പന്നമായ സദ്യക്ക് ശേഷം കമ്പവലി അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു. കോർഡിനേറ്റർമാരായ റഷീദ് എം എം,ഇസ്ഹാഖ്,അബ്ദുൽ ലത്തീഫ്,റിയാസ് എം,റിയാസ് അബൂബക്കർ,ലുബ്‌ന,അസ്മ ബഷീർ,ശിഖ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആശംസ അറിയിച്ചു കൊണ്ട് വി പി ഇബ്രാഹിം കുട്ടി,മുസ്തഫ കുന്നുമ്മൽ,തസ്നിയ,സബാദ്,ഗഫൂർ ബി.ടി. ,സിറാജ്,ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.